കിൽത്താനിൽ ജനകീയ പ്രതിഷേധം; തുടർപ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ
കിൽത്താൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും കേന്ദ്ര സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും ജനാധിപത്യവും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവുമായും കിൽത്താൻ ദ്വീപിൽ ശക്തമായ ജനകീയ പ്രതിഷേധം നടന്നു. യുവജന കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കിൽത്താൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിൽ ആബാലവൃദ്ധം ജനങ്ങൾ…
കിൽത്താനിയിൽ ഇന്ന് ജനകീയ പ്രതിഷേധം
കിൽത്താൻ: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കും ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനുമെതിരെ കിൽത്താൻ ദ്വീപിൽ ഇന്ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. യുവജന കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ജനങ്ങളെ ഒരുമിപ്പിച്ചാണ് പ്രതിഷേധ പരിപാടി നടത്തുന്നത്. ഇന്ന്…
കട്മത്ത്, ആന്ത്രോത്ത് ഗവൺമെന്റ് കോളേജുകളിൽ അധ്യാപകരുടെ കുറവ് പരിഹരിക്കണം; പുതിയ കോഴ്സുകൾ ഉടൻ ആരംഭിക്കണം: എം.പി ഹംദുള്ള സഈദ്
കവരത്തി: ലക്ഷദ്വീപിലെ കട്മത്ത്, ആന്ത്രോത്ത് ഗവൺമെന്റ് കോളേജുകളിൽ അധ്യാപകരുടെ സേവനകാലാവധി നീട്ടുന്നതിനും പുതുതായി അനുവദിച്ച കോഴ്സുകൾ ഉടൻ ആരംഭിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ്. ഇക്കാര്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് വിദ്യാഭ്യാസ സെക്രട്ടറി ജിതേന്ദ്ര യാദവ്…
ഐഎഎസ് ഉദ്യോഗസ്ഥൻ ജിതേന്ദർ യാദവിന് ലക്ഷദ്വീപ് ഡിസിഒയുടെ അധിക ചുമതല
ന്യൂഡൽഹി: മുതിർന്ന എജിഎംയുടി (AGMUT: 2010) കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ജിതേന്ദർ യാദവിന് ലക്ഷദ്വീപിലെ ‘ഡയറക്ടർ ഓഫ് സെൻസസ് ഓപ്പറേഷൻസ്’ (DCO / ഡയറക്ടർ ഓഫ് സിറ്റിസൺ രജിസ്ട്രേഷൻ) ആയി അധിക ചുമതല നൽകി. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (DTC) മാൽദ്വീപ്…
ലക്ഷദ്വീപിലേക്ക് അനധികൃത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നത് തടയാൻ കർശന നടപടി; പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം
കവരത്തി: മെയിൻലാൻഡിൽനിന്ന് ലക്ഷദ്വീപിലേക്ക് അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നത് തടയാൻ കർശന നടപടികളുമായി ലക്ഷദ്വീപ് പോലീസ്. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും (OIC) പോലീസ് ആസ്ഥാനത്തുനിന്ന് ഔദ്യോഗിക നിർദ്ദേശം നൽകി. സ്റ്റേറ്റ് ടൊബാക്കോ കൺട്രോൾ സെൽ (STCC)…
കിൽത്താൻ ദ്വീപിന്റെ പ്രിയ ഡോക്ടർ കെ.പി. മുഹമ്മദ് ഖാൻ മരണപ്പെട്ടു
കിൽത്താൻ: കിൽത്താൻ ദ്വീപ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ.പി. മുഹമ്മദ് ഖാൻ (മാമ്മാ ഡോക്ടർ) മരണപ്പെട്ടു. 18.10.2026-ന് രാത്രി കിൽത്താൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കിൽത്താൻ ദ്വീപിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കവരത്തിയിൽ നിന്നാണ് ഹയർ സെക്കൻഡറി പഠനം…
ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ നിയമപോരാട്ടം നടത്തും: എൻസിപി (എസ് പി)
കൊച്ചി: ജനങ്ങളുടെ ആശങ്കകൾക്കും അഭിപ്രായങ്ങൾക്കും പരിഗണന നൽകാതെ പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് എൻസിപി (ശരത് പവാർ) അറിയിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ ഭൂമിയവകാശങ്ങളെയും സ്വത്തവകാശങ്ങളെയും ജനാധിപത്യപരമായ പങ്കാളിത്തത്തെയും ഗൗരവമായി ബാധിക്കുന്നതാണ് ലക്ഷദ്വീപ് ടൗൺ ആൻഡ്…
ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ചട്ടങ്ങൾ പിൻവലിക്കണം; സമഗ്ര പുനഃപരിശോധന ആവശ്യപ്പെട്ട് ഹംദുള്ളാ സഈദ്
കവരത്തി: ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് (പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി) റൂൾസ്, 2026-ന്റെ കരട് ചട്ടങ്ങൾ പിൻവലിച്ച് സമഗ്രമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം. ഹംദുള്ളാ സഈദ് എം.പി.…
ലക്ഷദ്വീപിൽ ഭരണപരിഷ്കാരം: 423 ജീവനക്കാരുടെ സ്ഥലംമാറ്റവും പുനർവിന്യാസവും; നവംബർ ഒന്നിനകം നടപ്പാക്കാൻ ഉത്തരവ്
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളിലും ദ്വീപുകളിലുമായി ജോലി ചെയ്യുന്ന 423 ജീവനക്കാരുടെ സ്ഥലംമാറ്റവും പുനർവിന്യാസവും ഉത്തരവായി. പൊതുവിഭാഗത്തിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കുന്നതിനും ഭരണസംവിധാനം പുനഃസംഘടിപ്പിക്കുന്നതിനുമാണ് നടപടി. 2026 ഒക്ടോബർ 17-ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സെക്രട്ടേറിയറ്റിലെ…
